തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ അശ്ലീല വീഡിയോ: യൂത്ത് ലീഗ് നേതാവിനെതിരേ കേസ്

Update: 2022-05-28 07:41 GMT

കേളകം: തൃക്കാക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ, അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂത്ത് ലീഗ് ജില്ലാ നേതാവിനെതിരേ കേസ്. അടക്കാത്തോട് സ്വദേശി അബ്ദുള്‍ റഹിമാനെതിരേയാണ്(36) കേസെടുത്തത്.

ടി കെ ഷുക്കൂര്‍, ശിവദാസ് എന്നീ രണ്ട് പേര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഐടി ആക്റ്റിലെ വകുപ്പ് 67, ജനപ്രാതിനിധ്യ നിയമത്തിലെ 123 എന്നിവ അനുസരിച്ചാണ് കേസെടുത്തിട്ടുളളത്.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍നിന്നുള്ളവരാണ് വീഡിയോ പ്രദര്‍ശിച്ചതെന്ന് പോലിസ് ആരോപിക്കുന്നു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരേയാണ് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചത്.