അക്ഷയ കേന്ദ്രം വഴി സൗജന്യ സഹായമെന്ന് പ്രചാരണം: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി പ്രൊജക്റ്റ് ഡയറക്ടര്‍

Update: 2020-07-09 16:57 GMT

തിരുവനന്തപുരം: കേരളത്തിലെ അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ധനസഹായം നല്‍കുന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. വാര്‍ത്ത കണ്ട് നിരവധി പേര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തുന്നതുവഴി അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമൈന്ന് അക്ഷയ പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.

ഇത്തരം അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ കണ്ട് വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ പത്രമാധ്യമങ്ങള്‍ വഴിയോ അറിയിപ്പ് നല്‍കുന്നതായിരിക്കുമെന്നും അദ്ദേഹം അറിച്ചു. 

Tags:    

Similar News