വഡോദര: വ്യാജ മാര്‍ക്ക്‌ലിസ്റ്റ് നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സംഘത്തിലെ മൂന്നു പേരെ പോലിസ് പിടികൂടി. 10, 12 ക്ലാസ്സുകള്‍ പാസ്സാകാത്തവര്‍ക്കാണ് പ്രധാനമായും പ്രതികള്‍ മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്തിരുന്നത്.
വിവിധ സര്‍വകലാശാകളുടെ മാര്‍ക്ക് ലിസ്റ്റുകളും അവ നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു.
രാജ്യത്തെ 12 വ്യത്യസ്ത സര്‍വകലാശാലകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഇവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതായി വഡോദര പോലിസ് പറഞ്ഞു.
റാക്കറ്റ് ഏകദേശം 7-8 കൊല്ലമായി സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വഡോദരയിലെ ബ്ലു ഡയമണ്ട് കോംപ്ലക്‌സ് റെയ്ഡ് ചെയ്ത പോലിസ് 500ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിരുന്നു.