വ്യാജ ഏജന്‍സികള്‍: പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

Update: 2022-03-04 15:12 GMT

തിരുവനന്തപുരം; പട്ടികവര്‍ഗ വിദ്യാര്‍ഥികളെ വ്യാജ ഏജന്‍സികള്‍ കബളിപ്പിക്കുന്നു എന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനു പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന ചില സംഘങ്ങള്‍ക്കെതിരേ പട്ടികവര്‍ഗ വികസന വകുപ്പിനു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം വന്‍ തുക രക്ഷിതാക്കളില്‍നിന്ന് കമ്മിഷനായി കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി.

+ഇത്തരം തട്ടിപ്പു സംഘങ്ങള്‍ക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. 

Tags: