കുവൈത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫൈസല്‍ മുബാറക്ക് കന്നായി നിര്യാതനായി

Update: 2020-06-13 00:46 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫൈസല്‍ മുബാറക്ക് കന്നായി (70 വയസ്സ് ) നിര്യാതനായി. രോഗബാധിതനായി ഏറെ നാളായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ അമീരി ആശുപത്രിയിലായിരുന്നു അന്ത്യം.

അറബ് ലോകത്ത് ഏറെ പ്രശസ്തനായ കന്നായി സ്‌പോര്‍ട്‌സ് ലേഖകനായാണ് മാധ്യമ രംഗത്തേക്ക് കടന്നുവന്നത്.

1969ല്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്ത് സംസ്ഥാനത്ത് നിരവധി ദിനപത്രങ്ങളില്‍ ജോലി ചെയ്തു. 1983 ല്‍ പ്രസിദ്ധീകരണമാരംഭിച്ച അല്‍ജമാഹര്‍ ദിനപത്രത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ജേണലിസത്തിന്റെ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ജേണലിസത്തിന്റെ ആദ്യ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ (ഇസിഎന്‍യു) കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി അംഗം, എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.

അറബ് പ്രസ് യൂണിയന്റെ ഓഫീസ്, കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍, കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ മീഡിയ കമ്മറ്റി തലവന്‍. ഏഷ്യന്‍ പ്രസ് കോണ്‍ഫെഡറേഷന്റെ ഓണററി പ്രസിഡന്റായും അറബ് ജേണലിസ്റ്റ് യൂണിയന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചു.