പ്രശസ്ത ഹിപ്‌നോടിസ്റ്റ് ജോണ്‍സന്‍ ഐരൂര്‍ അന്തരിച്ചു

പതിനായിരത്തിലധികം പേരെ ഹിപ്നോട്ടിസ് ചെയ്ത ജോണ്‍സന്‍ ഐരൂറിന്റെ സേവനം പോലിസ് ഡിപാര്‍ട്ടുമെന്റ് നിരവധി പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

Update: 2020-07-15 17:22 GMT

നിലമ്പൂര്‍: പ്രശസ്ത ഹിപ്‌നോടിസ്റ്റ് ജോണ്‍സന്‍ ഐരൂര്‍(74) അന്തരിച്ചു.  സംസ്‌കാരം വ്യാഴാഴ്ച്ച നിലമ്പൂരില്‍. കേരളീയര്‍ക്ക് ഹിപ്നോസിസ്, ഹിപ്നോതെറാപ്പി എന്നിവയുടെ പര്യായമായ ജോണ്‍സണ്‍ ഐരൂര്‍ നിരവധി കേസുകളില്‍ പ്രതികളെ ഹിപ്‌നോടിക് നിദ്രക്കു വിധേയപ്പെടുത്തി സത്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

1946 ഡിസംബര്‍ 4 ന് കൊല്ലം ജില്ലയിലെ ചെറുവക്കലില്‍ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജോണ്‍സണ്‍ ഐരൂര്‍ ജനിച്ചത്. ശ്രീലങ്കയിലെ നിരീശ്വരവാദിയായ പ്രൊഫ. അബ്രഹാം ടി കോവൂറില്‍ നിന്ന് ക്ലിനിക്കല്‍ ഹിപ്നോസിസില്‍ ശാസ്ത്രീയ പരിശീലനം നേടി. 1980 കളിലും 1990 കളുടെ തുടക്കത്തിലും 'കേരളശബ്ദം,'ജനയുഗം', 'കുങ്കുമം' തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. പതിനായിരത്തിലധികം പേരെ ഹിപ്‌നോടൈസ്‌ ചെയ്ത ജോണ്‍സന്‍ ഐരൂറിന്റെ സേവനം പോലിസ് ഡിപാര്‍ട്ടുമെന്റ് നിരവധി പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഹിപ്നോതെറാപ്പി പ്രാക്ടീഷണര്‍ ഡിപ്ലോമ (എച്ച്പിഡി) നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ജോണ്‍സണ്‍ ഐരൂര്‍.


Tags:    

Similar News