എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് പി വത്സലയ്ക്ക് മുക്കം നഗരസഭയുടെ ആദരം

Update: 2021-11-02 16:16 GMT

കോഴിക്കോട്: എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് പി വത്സലയെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ പി ടി ബാബു നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് പൊന്നാട അണിയിച്ചു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദിനി, ആരോഗ്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News