അത്യുഷ്ണവും തിക്കുംതിരക്കും: ബംഗാളില്‍ ഇസ്‌കോന്‍ ക്ഷേത്രത്തിലെ തീര്‍ത്ഥാടകത്തിരക്കില്‍ മൂന്ന് മരണം; നാല്‍പതോളം പേര്‍ക്ക് പരിക്ക്

Update: 2022-06-12 12:26 GMT

ന്യൂഡല്‍ഹി: ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ ബറാക്ക്‌പോറിര്‍ ഇസ്‌കോന്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടയില്‍ ആള്‍ത്തിരക്കുമൂലമുള്ള അത്യുഷ്ണംകൊണ്ട് മൂന്ന് പേര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കുണ്ട്.

നിരവധി തീര്‍ത്ഥാടകരാണ് ക്ഷേത്ര ദര്‍ശനത്തിലെത്തിയത്. പലരും മാസ്‌കുകളും ധരിച്ചിരുന്നില്ല.

പാനിഹാതി ഇസ്‌കോണ്‍ ക്ഷേത്രത്തിലാണ് പ്രായമുളള മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

അധികൃതര്‍ ദുരന്തം നടന്ന പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

തിക്കും തിരക്കും കനത്ത ഉഷ്ണവുമാണ് അപകടത്തിന് കാരണമെന്ന് മുഖ്യമന്ത്രിയും ട്വീറ്റ് ചെയ്തു.

അപകടത്തിന്റെ സാഹചര്യത്തില്‍ ക്ഷേത്രം അടച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം ഈ ക്ഷേത്രത്തില്‍ ഉല്‍സവം നടന്നിട്ടില്ല. 2-3 ലക്ഷം പേരാണ് ഇവിടെ ദര്‍ശനത്തിനെത്താറുള്ളത്.