സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം; സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എന്‍ഐഎ

Update: 2025-11-17 11:06 GMT

ന്യൂഡല്‍ഹി: സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളര്‍ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. ബിരിയാണി എന്നാണ് സ്‌ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ്. ആക്രമണപദ്ധതിക്ക് നല്‍കിയ കോഡ് വിരുന്ന് എന്നര്‍ഥം വരുന്ന ദാവത്ത് എന്ന വാക്കാണെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഡല്‍ഹി സ്‌ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉമര്‍ നബിയുടെ കൂട്ടാളി അമിര്‍ റഷീദിനെ എന്‍ഐഎ കശ്മീരിലേക്ക് കൊണ്ടു പോകും. സ്‌ഫോടനം നടത്തിയ കാര്‍ ഓടിച്ചിരുന്ന ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി അമീര്‍ റാഷിദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്‌ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഐ -20 കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് അമീര്‍ റാഷിദിന്റെ പേരിലാണ്.

Tags: