ഇരിങ്ങലില്‍ വീടിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു

Update: 2020-01-12 13:35 GMT

പയ്യോളി: ഇരിങ്ങലില്‍ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. മൂരാട് ടാക്കീസ് റോഡിന് സമീപം ഒഴക്കൂറ വയലില്‍ മാങ്ങിലോടി താഴെ പ്രഭാകരന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ 12.10ഓടെ സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തില്‍ വീടിന്റെ പുറത്തുണ്ടായിരുന്ന മേശ ചിതറിത്തെറിച്ചു. വീടിന്റെ ചുമരുകള്‍ക്കു വിള്ളലുണ്ടായി. സംഭവശേഷം രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമല്ലെന്നാണ് പോലിസിന്റെപ്രാഥമിക നിഗമനം. സ്റ്റീല്‍ കണ്ടയ്‌നറില്‍ നിറച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ഓട്ടോ ഡ്രൈവറായ പ്രഭാകരനും ഭാര്യയും രണ്ട് പെണ്‍മക്കളും അടക്കം കുടുംബാംഗങ്ങളായ ആറുപേര്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നു. പയ്യോളി ഇന്‍സ്‌പെക്ടര്‍ എം ആര്‍ ബിജു, എസ്‌ഐ പി എം സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Tags:    

Similar News