ഇറാനിലെ മഹ്ഷഹര്‍ പെട്രോകെമിക്കല്‍ മേഖലയില്‍ സ്‌ഫോടനം

Update: 2026-04-04 09:38 GMT

തെഹ്‌റാന്‍: ഇറാനിലെ തെക്കന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന മഹ്ഷഹര്‍ പെട്രോകെമിക്കല്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ട്. ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെതാണ് റിപോര്‍ട്ട്. ഇസ്രായേല്‍ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ആക്രമണം പ്രദേശത്തെ നിരവധി സൗകര്യങ്ങളെ ബാധിച്ചു. എന്നാല്‍ നാശനഷ്ടത്തിന്റെ വ്യാപ്തി ഉടന്‍ വ്യക്തമല്ല. ഈ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആളപായം ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Tags: