നെയ്‌വേലി ലിഗ്ന്‌നൈറ്റില്‍ പൊട്ടിത്തെറി : ആറു മരണം

പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.

Update: 2020-07-01 09:16 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. മൂന്നുമാസത്തിനിടെ പ്ലാന്റിലുണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.


Tags: