സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടു, കോണ്‍ഗ്രസ് പിന്തുണ തന്നില്ല; ഒടുക്കം ബിജെപിയില്‍ ചേര്‍ന്ന് സി സി മുകുന്ദന്‍
തൃശൂര്‍: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ ബിജെപിയില്‍ ചേര്‍ന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനില്‍ എത്തിയാണ് മുകുന്ദന്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുമെന്നും സിസി മുകുന്ദന്‍ പറഞ്ഞു.
മുകുന്ദന് കോണ്‍ഗ്രസ് പിന്തുണ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുകുന്ദന്‍ ബിജെപിയിലേയ്ക്ക് ചേക്കേറിയത്. പിന്നാലെയാണ്‌നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് മുകുന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സി സി മുകുന്ദനെതിരേ പ്രാദേശിക നേതൃത്വത്തിനിടയില്‍ വലിയ തരത്തിലുള്ള എതിര്‍പ്പുണ്ടായിരുന്നു. സിപിഐ പുറത്താക്കിയ 'സ്‌ക്രാപ്പ്' തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്.