പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടില്ല

Update: 2021-02-26 13:31 GMT

കോഴിക്കോട് : പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇപ്രാവശ്യവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് ചെവിക്കൊണ്ടിട്ടില്ല.


85 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പ്രവാസികളായിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും വോട്ടവകാശമുള്ളവരാണ്. എന്നാല്‍ നാട്ടില്‍ വരാനാവാത്തു കൊണ്ടുമാത്രം ഇവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധിക്കാതെ പോകുകയാണ്.





Tags:    

Similar News