പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Update: 2021-11-19 07:47 GMT

തിരുവനന്തപുരം: ഒ.ബി.സി, മതന്യുനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ- ടേണ്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക, ഉല്‍പാദന, സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. 

ആറ് മുതല് എട്ട് ശതമാനം വരെ പലിശ നിരക്കില് പരമാവധി 30 ലക്ഷം രൂപ വരെ പദ്ധതിയില്‍ വായ്പയായി അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം. പ്രായപരിധി 65 വയസ്. നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ NDPREM എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷാ ഫോം കോര്‍പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫിസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭ്യമാണ്.

Similar News