പ്രവാസി വെല്‍ഫയര്‍ ഉപരിപഠന കരിയര്‍ മാര്‍ഗ്ഗനിര്‍ദേശ വെബിനാര്‍ ഇന്ന്

Update: 2022-06-06 13:06 GMT

മനാമ: 10, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവാസി വെല്‍ഫെയര്‍ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഉപരിപഠന കരിയര്‍ മാര്‍ഗനിര്‍ദേശ വെബിനാര്‍ ഇന്ന് (ജൂണ്‍ 6, തിങ്കളാഴ്ച) വൈകുന്നേരം 6.30ന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. ഉപരിപഠന കരിയര്‍ ഗൈഡന്‍സ് മേഖലകളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഉപദേശ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗുരു ജലീല്‍ എം എസ് നേതൃത്വം നല്‍കും. 

പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട ആകുലതകള്‍ക്ക് പരിഹാരവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ ഈ വെബിനാര്‍ പ്രയോജനപ്രദമായിരിക്കും. 10, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം, പുതിയ ജോലി സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സംശയങ്ങള്‍ തല്‍സമയം തീര്‍ക്കാന്‍ സഹായകമാകുന്ന രീതിയിലാണ് വെബിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് പ്രവാസി വെല്‍ഫെയര്‍, ബഹ്‌റൈന്‍ കരിയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു.

Date and Time: 2022 Jun 06 Monday, 06:30 PM Bahrain time 

Join Zoom Meeting

https://us02web.zoom.us/j/85445373777?pwd=NTJ2ZzFKRnhEaWt4SjU5Z1dNZHF5dz09 

Meeting ID: 854 4537 3777

Passcode: 12321