പ്രവാസി ക്ഷേമനിധി: കുടിശിക അടയ്ക്കാന്‍ അവസരം

Update: 2022-02-22 09:27 GMT

തിരുവനന്തപുരം; കേരള പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശായാദം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് പരിഹരിക്കാന്‍ വീണ്ടും അവസരം. പെന്‍ഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വര്‍ഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവര്‍) 12 മാസത്തില്‍ താഴെ മാത്രം അംശദായ കുടിശികയും പിഴയും അടയ്ക്കാനുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. 

അംശദായപിഴയോ കുടിശികയോ അടയ്ക്കാനുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീര്‍ത്ത് എത്രയും വേഗം പെന്‍ഷന്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ബോര്‍ഡ് സി.ഇ.ഒ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: pravasikerala.org.