പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

Update: 2022-12-28 14:08 GMT

റിയാദ്: സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാണ് (52) മരിച്ചത്. ബിൻസാഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖക്ക് കീഴിൽ സബിയ ഡിപ്പോയിൽ സ്‌റ്റോർ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.

26 വർഷമായി സബിയയില്‍ ജോലി ചെയ്യുന്ന നജീം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹവ്വാ ഉമ്മയാണ് മാതാവ്. ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അംഗമായിരുന്നു

Similar News