എക്‌സിറ്റ് പോള്‍ പ്രവചനം: കേരളം ഇടത് മുന്നണിക്ക്, തമിഴ്‌നാട്ടില്‍ ഡിഎംകെ
ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ എല്‍ഡിഎഫും തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റക്കഴകവും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. റിപബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോളാണ് ഫലം പുറത്തുവിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് 72-80 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫിന് 58-64 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
140 സീറ്റുള്ള കേരളത്തില്‍ അധികാരത്തിലെത്തുന്ന മുന്നണിക്ക് 71 സീറ്റ് വേണ്ടിവരും.
തൊട്ടടുത്ത തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ദ്രാവിഡ മുന്നേറ്റക്കഴകത്തിനായിരിക്കും മുന്‍തൂക്കം. മുന്നണി മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്. സര്‍വേ അനുസരിച്ച് 160-170 സീറ്റാണ് ലഭിക്കുക. റിപബ്ലിക് സിഎന്‍എസ് എക്‌സിറ്റ് പോളാണ് ഫലം പുറത്തുവിട്ടത്.
എഐഎഡിഎംകെക്ക് 58-68 സീറ്റുകള്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ ആകെ 234 സീറ്റുകളാണ് ഉള്ളത്.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യം തെളിയിക്കുമെങ്കിലും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചെറിയൊരു ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന സര്‍വേ ഫലം നേരത്തെ പുറത്തുവന്നിരുന്നു. പ്രവചനമനുസരിച്ച് അസമില്‍ ബിജെപിക്കാണ് സാധ്യത. ടൈംസ് നൗ- സി വോട്ടര്‍, ആക്‌സിസ് മൈ ഇന്ത്യ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വേകളാണ് ഫലം പുറത്തുവിട്ടത്.
ബംഗാളില്‍ ബിജെപിക്ക് 100 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തൃണമൂല്‍ ഭരിക്കാനാവശ്യമായ ചെറിയ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. പശ്ചിമബംഗാളിലെ 294 സീറ്റില്‍ ഭരിക്കണമെങ്കില്‍ 148 സീറ്റ് നേടേണ്ടിവരും. ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ അനുസരിച്ച് ബിജെപി 115 സീറ്റ് നേടും. തൃണമൂല്‍ 158 സീറ്റും കരസ്ഥമാക്കും.
എബിപി സി വോട്ടര്‍ സര്‍വേ മമതക്ക് പ്രവചിക്കുന്നത് 152-164 സീറ്റുകളാണ് ബിജെപി 109-121 സീറ്റുകള്‍ കരസ്ഥമാക്കും. മൂന്നാം മുന്നണിക്ക് 15-25 സീറ്റുകളാണ് രണ്ട് സര്‍വേകളും നല്‍കുന്നത്.
അസമില്‍ 75-85 സീറ്റോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഇന്ത്യടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് സര്‍വേ ഫലം പ്രവചിക്കുന്നത്. അസമില്‍ ആകെ 126 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസ്സസിന് 40-50 സീറ്റുകള്‍ ലഭിക്കും.
