പെരുന്നാള്‍-ജുമുഅ നമസ്‌കാര്ങ്ങള്‍ക്ക് ഇളവ് അനുവദിക്കണം: പിപി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
(പതീകാത്മക ചിത്രം)
ഓച്ചിറ: മുസ് ലിം സമൂഹത്തിന് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമുള്ള പ്രധാന ആരാധനകളില്‍ ഒന്നായ ചെറിയ പെരുന്നാള്‍ നമസ്‌കാരവും കുറഞ്ഞത് 40 പേരെയെങ്കിലും പങ്കെടുപ്പിച്ച് ഓരോ പ്രദേശത്തും എല്ലാ വെള്ളിയാഴ്ചയും നിര്‍ബന്ധമായും നടത്തേണ്ട ജുമുഅ നമസ്‌കാരവും പ്രദേശത്തെ മസ്ജിദുകളില്‍ വന്ന് 50 പേര്‍ക്കെങ്കിലും നിര്‍വഹിക്കാന്‍ കൊവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന പ്രസിഡന്റ് മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചും മുസല്ല ഉപയോഗിച്ചും സാനിറ്റൈസേഷന്‍ ചെയ്തും സാമൂഹിക അകലം പാലിച്ചും പൂര്‍ണമായ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാണ് നാളിത് വരെ മസ്ജിദുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആയതിനാല്‍ പൂര്‍ണമായ പ്രോട്ടോകോള്‍ പാലിച്ച് തന്നെ 50 പേര്‍ക്കെങ്കിലും പ്രദേശത്തെ ചെറിയ-വലിയ മസ്ജിദുകളിലും വലിയ ഹാളുകളിലും ചെറിയ പെരുന്നാളും ജുമുഅയും നമസ്‌കരിക്കാനുള്ള അവസരം ഒരുക്കിത്തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Exemption for Eid-ul-Fithr, Jumua prayers: PP Muhammad Ishaq Qasimi