പരപ്പനങ്ങാടിയില്‍ എക്‌സൈസ് സംഘം വാഷ് പിടികൂടി

Update: 2020-05-08 15:49 GMT

പരപ്പനങ്ങാടി: പള്ളിക്കല്‍ വണ്ണായൂ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ചാരായം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വാഷ് പിടികൂടി. ഈ ഭാഗങ്ങളില്‍ വാറ്റ്ചാരായ നിര്‍മാണം നടക്കുന്നതായി തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. എല്‍. ജോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷാരിക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്താണ് 135 ലിറ്റര്‍ വാഷ് കണ്ടെത്തിയത്.

പരിശോധനയില്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസ4മാരായ കെ. എസ്. സുര്‍ജിത്ത്, ടി. പ്രജോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു 

Tags: