കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

Update: 2020-01-18 05:58 GMT

പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം തമിഴ്‌നാട്ടില്‍ പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് 15750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. 

തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. പിടികൂടിയ സ്പിരിറ്റ് തമിഴ്‌നാട് എക്‌സൈസിന് കൈമാറി. കഴിഞ്ഞ മാസം തമിഴ്‌നാട് ഗുഡിമംഗലത്തെ രഹസ്യ ഗോഡൗണില്‍ എക്‌സൈസ് നടത്തിയ റെയിഡില്‍ 1000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു.


Tags: