പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

Update: 2021-12-02 01:04 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ 5 ലിറ്റര്‍ മദ്യവുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവിനെ എക്‌സൈസ് സ്‌ക്വാഡ് പിടികൂടി. തിരൂരങ്ങാടി എടരിക്കോട് പറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ ഷൈബുവിനെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഒരു യമഹ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അനധികൃതമായി മദ്യം കടത്തിയ ഷൈബു പിടിയിലാവുന്നത്.

ഷൈബുവിനെതിരേ അബ്കാരി നിയമം യു/എസ് 13 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പ്രദീപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിതിന്‍.സി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിഷ. പി, എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരും സ്വാഡില്‍ ഉണ്ടായിരുന്നു. 

Tags: