ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ എക്സൈസ് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍

Update: 2025-12-23 06:48 GMT

പുതുക്കാട്: ബാറുടമകളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പണം പിരിച്ച എക്സൈസ് ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍.ചാലക്കുടി റേഞ്ച് ഇന്‍സ്പെക്ടര്‍ സി യു ഹരീഷ് ആണ് പാലിയേക്കരയില്‍ പിടിയിലായത്.

ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്നും ഇന്‍സ്പെക്ടര്‍ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്ക് പോകുന്ന ദിവസമാണ് പണം വാങ്ങാറുള്ളതെന്നും വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആറുമണിയോടെ ഹരീഷ് സഞ്ചരിച്ച വാഹനം പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പിരിച്ചെടുത്ത 36000 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

Tags: