ബൈക്കില്‍ മെത്താംഫിറ്റമിന്‍ കടത്തിയ യുവാവ് എക്സൈസ് പിടിയില്‍

Update: 2025-08-26 05:10 GMT

കാസര്‍കോട്: ബൈക്കില്‍ നാലുഗ്രാം മെത്താംഫിറ്റമിന്‍ കടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പദവിലെ കെഎം യാസിന്‍ ഇമ്രാജ് (36) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ കുഞ്ചത്തൂരില്‍ വാഹന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെഎസ് പ്രശോഭ് നയിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ്പരിശോധന നടത്തുന്നതിനിടെയാണ് കെഎ 21 വൈ 0568 നമ്പര്‍ രജിസ്റ്റര്‍ ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. പരിശോധനയില്‍ നിന്ന് നാലുഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തുകയായിരുന്നു.

ബൈക്കും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത എക്സൈസ്, യാസിന്‍ ഇമ്രാജിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: