150ലധികം ഏറ്റുമുട്ടല്‍ നടത്തിയ പ്രദീപ് ശര്‍മ ശിവസേനയിലേക്ക്

നിരവധി വ്യാജ ഏറ്റുമുട്ടലുകളിലും ആരോപണ വിധേയനായിരുന്നു പ്രദീപ് ശര്‍മ 312ലധികം പേരെ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്. സര്‍വീസിലിരിക്കുമ്പോള്‍ പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-09-13 16:51 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 150ലധികം ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തിയ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ ശിവസേനയില്‍. ആഴ്ചകള്‍ക്ക് മുമ്പാണ് പ്രദീപ് പോലിസില്‍ നിന്നും രാജിവച്ചത്. പാര്‍ട്ടി പ്രസിഡന്റ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം. അതേസമയം വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നലസോപാര മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയായി അദ്ദേഹം നില്‍ക്കുമെന്നും സൂചനയുണ്ട്. സര്‍വീസിലിരിക്കുമ്പോള്‍ പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. നിരവധി വ്യാജ ഏറ്റുമുട്ടലുകളിലും ആരോപണ വിധേയനായിരുന്നു പ്രദീപ് ശര്‍മ 312ലധികം പേരെ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്.

മോദി ഭരണത്തിന്റെ 100 ദിനങ്ങൾ എൻപി ചെക്കുട്ടി വിലയിരുത്തുന്നു

Full View

Similar News