അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ ജൂണ്‍ 24ന് ആദായനികുതി ഓഫിസിനു മുന്നില്‍ സായാഹ്ന ധര്‍ണ

Update: 2021-06-23 12:17 GMT

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ കോഴിക്കോട് ആദായനികുതി ഓഫിസിനു മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വ്യാഴം വൈകുന്നേരം 3മണി മുതല്‍ 5മണിവരെ നടക്കുന്ന സായാഹ്നധര്‍ണ ശ്രെയാംസ്‌കുമാര്‍ എം പി ഉല്‍ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്സാഫിര്‍ മുഖ്യപ്രഭാഷണം നടത്തും. എസ് വി ഷമീല്‍ കോഴിക്കോട് പ്രഭാഷണം നടത്തും.

സേവ് ലക്ഷദ്വീപ് ഫോറം കോര്‍ഡിനേറ്റര്‍ ഡോ. കെ പി സാദിഖിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സായാഹ്ന ധര്‍ണയില്‍,

ഡോ. കബീര്‍ കല്‍പേനി, ഡോ. മുഹമ്മദ് ഫാറൂഖ് ആന്ത്രോത്ത്, റഹ്‌മത്തുള്ള ആന്ത്രോത്ത്, ഡോ. ലത്തീഫ് കല്‍പേനി, അബ്ദുല്‍ ഷുക്കൂര്‍ അഗത്തി, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കെ കെ ഷമീം കല്‍പേനി സ്വാഗതവും, ഡോ. ഹുസൈന്‍ മണിക്ക്ഫാന്‍ മിനിക്കോയി നന്ദിയും പറയും. കൊവിഡ് പ്രോടട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടുത്തുന്ന സായാഹ്നധര്‍ണയില്‍ കോഴിക്കോടും പരിസരങ്ങളിലും താമസിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ പങ്കെടുക്കും.