ഉന്നാവോ കൂട്ടബലാല്‍സംഗക്കേസിലെ ഇരയെ തീവച്ചുകൊല്ലാന്‍ ശ്രമിച്ചതിനെ നിസ്സാരവല്‍ക്കരിച്ച് യുപി മന്ത്രി

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രണ്ടു പേര്‍ ചേര്‍ന്ന് ഉന്നാവോയില്‍ 23കാരിയെ ബലാല്‍സംഗം ചെയ്തത്.

Update: 2019-12-05 18:24 GMT

ഉന്നാവോ: ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23 കാരിയെ തീവച്ച് കൊല്ലാന്‍ ശ്രമിച്ചതിനു തൊട്ടുപിന്നാലെ കൊലപാതകത്തെ നിസ്സാരവല്‍ക്കരിച്ച് യുപി മന്ത്രി. ഭഗവാന്‍ രാമന്‍ ഭരിച്ചാലും കുറ്റകൃത്യം 100 ശതമാനത്തിലേക്ക് താഴ്ത്താന്‍ കഴിയില്ലെന്ന് യുപിയിലെ ഭക്ഷ്യ സിവില്‍ സപ്ലൈയസ് വകുപ്പ് മന്ത്രി രാഘവേന്ദ്ര പ്രതാപ് സിങാണ് അഭിപ്രായപ്പെട്ടത്.

ആളുകള്‍ പറയുന്നത് സമൂഹം നൂറു ശതമാനം കുറ്റകൃത്യരഹിതമാവുമെന്നാണ്. പക്ഷേ, ഭഗവാന്‍ രാമന്‍ ഭരിച്ചാലും അത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- മന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരം കേസുകളില്‍ ശക്തമായ നിലപാടെടുത്തത് ബിജെപി സര്‍ക്കാരാണെന്നും മന്ത്രി അവകാശപ്പെട്ടു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും നല്‍കും.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രണ്ടുപേര്‍ ചേര്‍ന്ന് ഉന്നാവോയില്‍ 23കാരിയെ ബലാല്‍സംഗം ചെയ്തത്. കേസില്‍ പ്രാദേശിക കോടതിയില്‍ വിചാരണയ്ക്കു കൊണ്ടുപോവുന്നതിനിടെയാണ് രാവിലെ ഗ്രാമത്തില്‍വച്ച് ജാമ്യത്തിലിറങ്ങിയ പ്രതിയുള്‍പ്പെടുന്ന അഞ്ചംഗ സംഘം തീക്കൊളുത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയോട് വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്. 

Tags:    

Similar News