ഏറ്റുമാനൂരിൽ അമ്മയും രണ്ടുപെൺകുട്ടികളും ആത്മഹത്യ ചെയ്ത സംഭവം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

Update: 2025-08-16 04:15 GMT

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ടുപെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 170 ദിവസത്തിനുശേഷമാണ് പോലിസ് കുറ്റപത്രം സമർപ്പിക്കുന്നത്.

അമ്പതോളം സാക്ഷിമൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിൽ നിന്നു നേരിട്ടിട്ടുള്ള ക്രൂരതകൾ വിവരിക്കുന്ന ഷൈനിയുടെ ആത്മഹത്യാ കുറിപ്പും സുഹൃത്തുക്കൾക്കയച്ച ഓഡിയോ സന്ദേശവും വിശദമായി പരിശോധിച്ച ശേഷമാണ് കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Tags: