എഥനോള്‍ രഹിത പെട്രോളിന് പദ്ധതിയില്ല; ഇ20 ഇലൂടെ മുന്നോട്ടെന്ന് ഐഒസി ചെയര്‍മാന്‍

Update: 2025-09-16 07:20 GMT

മുംബൈ: എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി വ്യക്തമാക്കി. മുന്‍പ് നിശ്ചയിച്ച രീതിയിലാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ20 പെട്രോളിനെതിരെ തര്‍ക്കങ്ങളൊന്നും നിലവിലില്ലെന്നും, രാജ്യത്തെ ലാബുകളും ഉപകരണ നിര്‍മ്മാതാക്കളും വിവിധ ഏജന്‍സികളും ഇതിന്റെ ഉപയോഗത്തില്‍ പ്രശ്‌നമില്ലെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രസീലിന്റെ മാതൃകയും സാഹ്നി ചൂണ്ടിക്കാട്ടി. അവിടെ 27 മുതല്‍ 32 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയാണ് പെട്രോള്‍ വിതരണം നടക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags: