റഷ്യക്ക് വേണ്ടി ചാരപ്പണി: ഫ്രാന്‍സില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനെ ജയിലിലടച്ചു

. ഫ്രാന്‍സിലെ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി ഡിജിഎസ്‌ഐ അറസ്റ്റ് ചെയ്തത്.

Update: 2020-08-31 04:23 GMT

പാരീസ്: റഷ്യക്കു വേണ്ടി ചാരപ്പണി നടത്തിയതായുള്ള സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സ് ഉന്നത സൈനികോദ്യോഗസ്ഥനെതിരേ കേസെടുത്ത് ജയിലിലടച്ചു. ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ഉദ്യോഗസ്ഥന്‍ ഇറ്റലിയില്‍ നാറ്റോയ്ക്കൊപ്പം സേവനത്തിനെത്തിയിരുന്നു. അവിടെ വെച്ചാണ് ഇദ്ദേഹം റഷ്യന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.ആര്‍.യുവിന്റെ ഏജന്റാണെന്ന സംശയം ഉയര്‍ന്നത്.

ഒരു വിദേശശക്തിക്ക് വിവരങ്ങള്‍ കൈമാറുക, ഒരു വിദേശശക്തിക്ക് കൈമാറുന്നതിനായി രാജ്യത്തിന്റെ മൗലിക താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ വിവരങ്ങള്‍ ശേഖരിക്കുക, ദേശീയ പ്രതിരോധത്തിന്റെ രഹസ്യത്തില്‍ വിട്ടുവീഴ്ച ചെയ്യുക എന്നീ കുറ്റങ്ങളാണ് ലെഫ്റ്റനന്റ് കേണലിനെതിരേ ചുമത്തിയത്. ഫ്രാന്‍സിലെ അവധിക്കാലം കഴിഞ്ഞ് വീണ്ടും ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി ഡിജിഎസ്‌ഐ അറസ്റ്റ് ചെയ്തത്.  

Tags: