ചാരക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചു

Update: 2022-08-13 08:47 GMT

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിപ്പട്ടികയിലുള്ള മുന്‍ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചു. ഐബിയിലെ അസിസ്റ്റന്‍ഡ് ഡയറക്ടറായി വിരമിച്ച കെ വി തോമസിനെയാണ് ഇമിഗ്രേഷന്‍ വിഭാഗം വിമാനത്താവളത്തില്‍ തടഞ്ഞത്. ലണ്ടലിനെ മകളെ കാണാന്‍ ഭാര്യക്കൊപ്പം പോകാനെത്തിയതായിരുന്നു തോമസ്.

യാത്രാവിലക്കിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലുക്ക് ഔട്ട് നോട്ടിസ് ഉള്ള വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ടിക്കറ്റ് ഇനത്തില്‍ 3 ലക്ഷത്തോളം രൂപ ചെലവായെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യം സിബിഐ നേരത്തെ വ്യക്തമാക്കയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags: