എറണാകുളം: സപ്ലൈകോ ഓണം ഫെയര്‍ ആഗസ്ത് 11 ബുധനാഴ്ച മുതല്‍

Update: 2021-08-10 12:24 GMT

എറണാകുളം: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകള്‍ ആഗസ്ത് 11 മുതല്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങും. ജില്ലാതല ഫെയറി നോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകള്‍ കേന്ദ്രീകരിച്ചും ഫെയറുകള്‍ നടക്കും. 

പൊതുവിപണിയിലെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ന്യായമായ വിലക്ക് ഗുണമേന്മയുള്ള അവശ്യസാധനങ്ങള്‍ കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ചെറിയ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും. ഇവിടെ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ആഗസ്റ്റ് 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടക്കും.

എറണാകുളം ജില്ലാ ഫെയറുകള്‍ മറൈന്‍ െ്രെഡവ് ഹെലിപാഡ് മൈതാനിയില്‍ നടക്കും. രാവിലെ 11.30ന് ഓണ്‍ലൈന്‍ മുഖേന മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം എല്‍ എ അധ്യക്ഷനാകും. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയാകും. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ ആദ്യ വില്പന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രവര്‍ത്തന സമയം. ഓണം ഫെയര്‍ 20 ന് സമാപിക്കും. 

Similar News