പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നുവെന്ന് റിപോര്‍ട്ട്

Update: 2026-02-09 09:42 GMT

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയും സയണിസ്റ്റുമായ ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പേര് 1,005 തവണ പ്രത്യക്ഷപ്പെട്ടെന്ന് റിപോര്‍ട്ടുകള്‍. പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചപ്പോള്‍ റഷ്യ ഇടപെട്ടുവെന്ന് യുഎസ് ഇന്റലിജന്‍സ് സമൂഹം ആരോപിച്ചതിന് ശേഷം, യുഎസ്-റഷ്യ ബന്ധങ്ങളിലെ സെന്‍സിറ്റീവ് സമയത്താണ് എപ്സ്റ്റീന്‍ പ്രമുഖ റഷ്യക്കാരുമായി ചില ആശയവിനിമയങ്ങള്‍ നടത്തിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ രേഖകള്‍ പുറത്തുവന്നതോടെ, റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള എപ്സ്റ്റീന്റെ ബന്ധത്തെക്കുറിച്ച് തന്റെ രാജ്യം അന്വേഷണം ആരംഭിക്കുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

Tags: