ഇ പി ജയരാജന് യാത്രാവിലക്കേര്‍പ്പെടുത്തണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ക്ക് പരാതി
കൊച്ചി: ഇന്‍ഡിഗൊ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വി ആര്‍ അനൂപാണ് ഇന്‍ഡിഗൊ വിമാനക്കമ്പനിക്ക് പരാതി നല്‍കിയത്. വിമാനക്കമ്പനിയുടെ പ്രതികരണം അറിഞ്ഞതിന് ശേഷം തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം എല്ലാവരുടെകാര്യത്തിലും നിയമത്തിന്റെ വഴിക്ക് തന്നെ പോകണമെന്നും, ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഇപി ജയരാജന് മാത്രമായി പ്രത്യേക ഇളവുകളില്ലെന്നും നിയമം കയ്യിലെടുക്കാന്‍ ഒരു ജയരാജനേയും അനുവദിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.