പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇലീന സെന്‍ അന്തരിച്ചു

Update: 2020-08-09 20:08 GMT

റായ്പൂര്‍: പ്രശസ്ത ആണവവിരുദ്ധ ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ ഇലീന സെന്‍ അന്തരിച്ചു. പരിസ്ഥിതിപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.

ഭര്‍ത്താവ് ബിനായക് സെന്നുമായി ചേര്‍ന്ന് ഇലീന സെന്‍ രൂപാന്തര്‍ എന്ന സംഘടന രൂപീകരിച്ച് അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കി.

ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിച്ച് കോര്‍പറേറ്റ് ഭീമന്മാരെ ചോദ്യം ചെയ്ത ഇലീന അതോടൊപ്പം ആദിവാസിമേഖലിയിലും പ്രവര്‍ത്തിച്ചു. ആരോഗ്യരംഗമായിരുന്നു മറ്റൊരു പ്രവര്‍ത്തനമേഖല.

രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ടും ഛത്തീസ്ഗഡുമായി ബന്ധപ്പെട്ടാണ്.

ഡോ. ബിനായക് സെന്നിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഏറെ അനുഭവിക്കേണ്ടിവന്ന ഇലീന എങ്കിലും അവസാനം വരെ പിടിച്ചുനിന്നു. സാര്‍വജൂഢത്തിന്റെ കടുത്ത എതിരാളിയായിരുന്നു.

മാവോവാദികള്‍ക്ക് കൊറിയറായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞാണ് ഡോ. സെന്നിനെ അറസ്റ്റ് ചെയ്തത്. 

Similar News