പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ അച്യുതന്‍ അന്തരിച്ചു

Update: 2022-10-10 08:54 GMT

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

കേരളത്തിലെ വിവിധ എഞ്ചിനീയറിങ് കോളജിലും കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളജിലും അധ്യാപകനായിരുന്നു.

യുജിസി, കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് എന്നിവയുടെ വിവിധ സമിതികളില്‍ അംഗമായിരുന്നു.

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നിവയുടെ പത്രാധിപരായിരുന്നു. പരിസ്ഥിതി പഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ഭാര്യ: സുലോചന. മക്കള്‍: ഡോ. അരുണ്‍, ഡോ. അനുപമ എ മഞ്ജുള.

Tags: