ഇഎന്‍ടി സീനിയര്‍ സര്‍ജന്‍ ഡോ. പി കെ ഷറഫുദ്ദീനും യുഎഇ ഗോള്‍ഡണ്‍ വിസ

Update: 2021-09-09 02:05 GMT

പെരിന്തല്‍മണ്ണ: യുഎഇ ഭരണകൂടം നല്‍കുന്ന ഗോള്‍ഡണ്‍ വിസ കേരളത്തിലെ അസന്റ് ഇഎന്‍ടി ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനും കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനുമായ ഡോ. പി കെ ഷറഫുദ്ദീനും. കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തില്‍ ഇഎന്‍ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഷറഫുദ്ദീന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയിലെ മെഡ് കെയര്‍ ഹോസ്പിറ്റലില്‍ വിസിറ്റിങ്ങ് ഇഎന്‍ടി കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനാണ്‌.  

ആരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് യുഎ ഇ സര്‍ക്കാര്‍ ഗോള്‍ഡണ്‍ വിസ നല്‍കിയത്. യുഎഇ എമിഗ്രേഷന്‍ മേധാവിയായ അഹമ്മദ് മസ്‌റൂമിയില്‍ നിന്ന് ഡോക്ടര്‍. പി കെ ഷറഫുദ്ദീന്‍ ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങി.

നിലവില്‍ കോഴിക്കോട്, പെരിന്തല്‍മണ്ണ, പാലക്കാട് എന്നിവിടങ്ങളിലെ അസന്റ് ഇഎന്‍ടി ആശുപത്രികളില്‍ ഡോ. പി കെ ഷറഫുദ്ദീന്റെ സേവനം ലഭ്യമാണ്. 

Tags: