നോട്ടുകൾ അണുവിമുക്തമാകാൻ സാനിറ്റൈസിംഗ് മെഷീനുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി

Update: 2021-06-21 15:30 GMT

മാള: നോട്ടുകൾ അണുവിമുക്തമാകാൻ സാനിറ്റൈസിഗ് മെഷീനുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി. വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കൊളേജ് കൊവിഡ് പ്രതിരോധ സെൽ അംഗമായ വിദ്യാർത്ഥിയാണ് നോട്ട് വഴിയുള്ള കൊവിഡ് വ്യാപനം തടയുന്നതിനായി ക്യാഷ് കൗണ്ടർ വേപ്പർ സാനിറ്റൈസർ യന്ത്രം നിർമ്മിച്ചത്.

നാലാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സ്റ്റെഫിൻ സണ്ണിയാണ് യന്ത്രം രൂപകൽപ്പന ചെയ്തത്. നോട്ടുകളോ കടലാസുകളോ നനയാതെ തന്നെ വേപ്പർ ഉപയോഗിച്ച് അണുനശീകരണം നടത്താൻ കഴിയും എന്നുള്ളതാണ് യന്ത്രത്തിൻറെ പ്രത്യേകത.

സർക്കാർ സ്ഥാനങ്ങൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വഴിയുള്ള നോട്ട് വിതരണം അണുമുക്തമാക്കാൻ യന്ത്രം ഉപയോഗിക്കാവുന്നതാണ്. യന്ത്ര നിർമ്മാണത്തിന് മാർ​ഗനിർദേശങ്ങൾ നൽകിയ വകുപ്പ് മേധാവി വി ആർ രമ്യ, വി എം ശ്രീനാഥ്, എൻ വികണ്ണൻ തുടങ്ങിയ അധ്യാപകരേയും മറ്റ് സ്റ്റാഫ് അംഗങ്ങളേയും പ്രിൻസിപ്പാൾ ഡോ ജോസ് കെ ജേക്കബ്ബും മാനേജ്മെൻറും അനുമോദിച്ചു.