എഞ്ചനീയറിങ്ങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; പട്ടിക വിഭാഗത്തില്‍ അക്ഷയ് നാരായണന് രണ്ടാം റാങ്ക്

Update: 2021-10-07 09:20 GMT

പരപ്പനങ്ങാടി: സംസ്ഥാന എഞ്ചനീയറിങ്ങ് പ്രവേശന പരീക്ഷാഫലം  പ്രഖ്യാപിച്ചു. പട്ടിക വിഭാഗത്തില്‍ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ഒറുവുങ്ങില്‍ ബാബുരാജന്റെയും ശാന്തിയുടെയും മകന്‍ അക്ഷയ് നാരായണനാണ് രണ്ടാം റാങ്ക്.

കെഎസ്ഇബിയില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചനിയര്‍മാരായ ഇരുവരും കോഴിക്കോടാണ് ജോലി ചെയ്യുന്നത്. അക്ഷയ് പത്താം ക്ലാസുവരെ കോഴിക്കോട് ഭവന്‍സിലാണ് പഠിച്ചത്. പിന്നീട് പാലായിലാണ് പ്ലസ്ടു വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്.

പൊതു ലിസ്റ്റില്‍ അക്ഷയുടെ റാങ്ക് 249 ആണ്. ഇന്ന് രാവിലെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. 

Tags: