എഞ്ചിന്‍ തകരാര്‍, കാനഡയില്‍ വിമാനം വഴിതിരിച്ചുവിട്ടു

Update: 2020-12-26 19:34 GMT

ഒട്ടാവ: എയര്‍ കാനഡയുടെ വിമാനം മോണ്‍ട്രയിലേക്കുള്ള യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ടു.. കാനഡയില്‍ ബോയിംഗ് 737മാസ്‌ക് വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം വഴി തിരിച്ച് ടുണസില്‍ ഇറക്കിയത്. കഴിഞ്ഞദിവസം മോണ്‍ട്രയിലേക്കുള്ള യാത്രയ്ക്കിടെ ഇടത് എഞ്ചിന് തകരാറുണ്ടെന്ന് പൈലറ്റിന്റെ സന്ദേശം ലഭിക്കുകയായിരുന്നു.. എയര്‍ കാനഡ തന്നെയാണ് ഈ വിവരം അറിയിച്ചത്..

മുന്‍പ് ബോയിംഗ് 737 മാസ്‌ക് വിമാനങ്ങള്‍ തകര്‍ന്ന് വീണ് 346 പേര്‍ കൊല്ലപ്പെട്ടിരുന്നു.. ഇതുകാരണം പല രാജ്യങ്ങളും ബോയിംഗ് 737 മാക്?സ്? വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയരുന്നു.. പിന്നീട് വിമാനങ്ങളുടെ തകരാര്‍ പരിഹരിക്കുകയും വമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.. എന്നാല്‍ അനുമതി ലഭിച്ചുവെങ്കിലും എയര്‍ കാനഡ, വെസ്റ്റ്?ജെറ്റ്? തുടങ്ങിയ കാനഡയിലെ വിമാനകമ്ബനികളൊന്നും വാണജ്യ സര്‍വീസുകള്‍ക്കായി ബോയിങ്? 737 മാക്?സ്? വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല.




Similar News