എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ആര്‍എസ്എസ് അജണ്ടയുടെ തുടര്‍ച്ച: പുത്തനത്താണിയില്‍ പ്രതിഷേധം

Update: 2020-12-03 13:53 GMT

പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി, പ്രൊഫസര്‍ പി കോയ, ഇ എം അബ്ദുറഹ്‌മാന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുത്തനത്താണി ഡിവിഷന്‍ പ്രതിഷേധിച്ചു. 

പുത്തനത്താണി ഡിവിഷനില്‍ 7 സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്പുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും ഭരണകൂടം പ്രതിസന്ധിയിലാവുമ്പോഴെല്ലാം മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നും ഇതിനു മുമ്പും ഇത്തരം വാര്‍ത്തകള്‍ ആഘോഷിച്ചിട്ടുണ്ടെന്നും ഓരോ ഘട്ടങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണെന്നും തങ്ങള്‍ക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ പറഞ്ഞു.

മുസ്തഫ കുന്നത്, അലി, ഹക്കീം ഷമീര്‍ താജുദ്ദീന്‍ ദീന്‍, മുസ്തഫ, ജാഫര്‍, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.