'ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണം': ഇഡി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം.

Update: 2021-03-24 02:06 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരേ ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി) നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡിയുടെ ആരോപണം. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പോലിസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനം ആയിരുന്നു എന്നും ഇഡി അവകാശപ്പെടുന്നു.

Tags:    

Similar News