കായികതാരങ്ങള്‍ സമരം അവസാനിപ്പിച്ചു; 24പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും
54 പേരുടെ നിയമനം സംബന്ധിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനുള്ളില്‍ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ പതിനേഴ് ദിവസമായി നടക്കുന്ന കായികതാരങ്ങലുടെ സമരം അവസാനിപ്പിച്ചു. മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് കായികതാരങ്ങള്‍ സമരം അവസാനിപ്പിച്ചു.
24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും. ബാക്കി 54 പേരുടെ നിയമനം സംബന്ധിച്ച് പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനുള്ളില്‍ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കും.
മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും സമരം അവസാനിപ്പിക്കുന്നതായും കായിക താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.