ഛത്തിസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍, ഒരു ജവാന്‍ കൊല്ലപ്പെട്ടു

Update: 2021-07-20 11:52 GMT

നാരായന്‍പൂര്‍: ഛത്തിസ്ഗഢിലെ നാരായന്‍പൂരില്‍ നക്‌സലുകളും സുരക്ഷാസേനയും ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു ഇന്തോ ടിബറ്റന്‍ ജവാന്‍ കൊല്ലപ്പെട്ടു. 

നക്‌സലുകളുടെ ചെറിയ ഒരു ടീമുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. നാരായണ്‍പൂര്‍ എംഎല്‍എ ചന്ദന്‍ കശ്യപിന്റെ കോണ്‍വോയ് കടന്നുപോകാന്‍ സുരക്ഷയൊരുക്കാന്‍ എത്തിയ സൈനികര്‍ക്ക് നേരെയാണ് നക്‌സല്‍ ടീമുകള്‍ ആക്രമണമഴിച്ചുവിട്ടത്. രാവിലെ 10 മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

നാരാണ്‍പൂരിലെ ഓര്‍ച്ഛയിലേക്ക് പോകുന്നതിനിടയിലായിരുന്നു നക്‌സലുകളുടെ ആക്രണം. ടിബറ്റന്‍ പോലിസിലെ ശിവ്കുമാര്‍ മീനയാണ് മരിച്ചത്. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ആഴ്ചമുമ്പ് ഒരു ഖനിയിലെ സൂപ്പര്‍വൈസറുടെ നേരെ നക്‌സലുകള്‍ വെടിയുതിര്‍ത്തിയിരുന്നു. ആക്രമണത്തില്‍ കമ്പനിയിലെ ഉദ്യോഗസ്ഥരിലൊരാള്‍ കൊല്ലപ്പെട്ടു.