ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2022-02-25 13:51 GMT

ശ്രീനഗര്‍; ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി രണ്ട് മരണം. മരിച്ച രണ്ട് പേരും ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന് പോലിസ് അറിയിച്ചു.

ഷോപിയാനില്‍ അംഷിപോറയിലാണ് ഇന്ന് രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. ഇവരില്‍നിന്ന് വെടിക്കോപ്പുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഇവര്‍ നടത്തിയ വെടിവയ്പില്‍ ഒരു പ്രദേശവാസികൊല്ലപ്പെട്ടു.

'ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇവര്‍ നടത്തിയ വിവേചനരഹിതമായ വെടിവയ്പില്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഒരു എകെ 56 റൈഫിള്‍, ഒരു പിസ്റ്റള്‍, വെടിമരുന്ന് എന്നിവയുള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെടുത്തു.'- കശ്മീര്‍ സോണല്‍ ഐജി വിജയ കുമാര്‍ പറഞ്ഞു.

Tags: