ഷോപിയാനില്‍ ഏറ്റുമുട്ടല്‍: സായുധന്‍ കൊല്ലപ്പെട്ടു

Update: 2022-10-02 10:05 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബസ്‌കുചാന്‍ ഇമാംസാഹിബ് മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ നിരോധിത സംഘടനയായ ലഷ്‌കറെ ത്വയ്യിബ ബന്ധമുള്ള ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. രണ്ട് പേരെ പിടികൂടി.

ഷോപിയാനിലെ ബസ്‌കുചാനിലെ നൗപോറയിലെ നസീര്‍ അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്.

എകെ റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി തീവ്രവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അടുത്തിടെ നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

Tags:    

Similar News