ഷോപിയാനില്‍ ഏറ്റുമുട്ടല്‍; 2 സായുധര്‍ കൊല്ലപ്പെട്ടു; 2 ജവാന്‍മാര്‍ക്ക് പരിക്ക്
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വന്‍ഗം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ പോലിസ് ഐജി വിജയ് കുമാര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളെ സുരക്ഷാ സേന ഇതേ പ്രദേശത്ത് വെടിവച്ചുകൊന്നിരുന്നു.
വാന്‍ഗം പ്രദേശത്താണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പോലിസും സുരക്ഷാസൈന്യവും നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്- ജമ്മുപോലിസ് ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 221ന് 4 ലഷ്‌കര്‍ പ്രവര്‍ത്തകരെ മുനിഹാല്‍ പ്രദേശത്തുവച്ച് പോലിസ് വെടിവച്ചുകൊന്നിരുന്നു.