കശ്മീരിലെ ദന്‍മറില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2021-07-16 03:13 GMT

ശ്രീഗര്‍: ജമ്മു കശ്മീരിലെ ദന്‍മറില്‍ ഇന്ന് രാവിലെ തുടങ്ങിയ ഏറ്റുമുട്ടില്‍ രണ്ട് പേര്‍ സായുധര്‍ കൊല്ലപ്പെട്ടു. ദന്‍മര്‍ അലംദര്‍ കോളനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയില്‍ നിന്നുളളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ദന്‍മറില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പോലിസും സുരക്ഷാസേനയും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍വാമയില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു, മൂന്ന് സായുധര്‍ കൊല്ലപ്പെടുകയും ചെയ്തു.