കാറിന് നേരെ പെട്രോള്‍ ബോംബേറ്: ഇഎംസിസി കമ്പനി പ്രസിഡന്റ് ഷിജു വര്‍ഗ്ഗീസ് ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Update: 2021-04-28 06:27 GMT

കൊല്ലം: സംസ്ഥാന സര്‍ക്കാരുമായി ആഴക്കടല്‍ മല്‍സ്യബന്ധന കരാറിലേര്‍പ്പെട്ട ഇഎംസിസി കമ്പനി പ്രസിഡന്റും കുണ്ടറയിലെ സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗ്ഗീസ് ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. വോട്ടെടുപ്പ് ദിവസം ഷിജുവിന്റെ തന്നെ കാറിന് നേരെ പെട്രോള്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലാണ് അറസ്റ്റ്. സംഭവം ഷിജു വര്‍ഗ്ഗീസും സംഘവും ആസൂത്രണം ചെയ്തതെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. ഷിജു കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ബിനുകുമാര്‍, സംഭവത്തിലെ മൂന്നാമനെ ഗോവയില്‍ നിന്നുമാണ് പോലിസ് പിടികൂടിയത്.

കുണ്ടറയില്‍ ജെ മെഴ്‌സിക്കുട്ടിയമ്മക്കെതിരേ ഡമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഷിജു, വോട്ടെടുപ്പ് ദിവസം തന്റെ കാര്‍ കത്തിച്ച സംഭവം വിവാദമാക്കിയിരുന്നു.

Tags: